‘അയോധ്യയില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, കാലുകള്‍ കെട്ടിയ നിലയിൽ’; പൊട്ടിക്കരഞ്ഞ് സമാജ്‌വാദി എംപി

ഉത്തർപ്രദേശിലെ അയോധ്യയിൽ 22 കാരിയായ ദളിത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങളില്ലായിരുന്നു. വ്യാഴാഴ്ച രാത്രി മത പരിപാടിക്ക് പോയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തായതോടെ കുടുംബം പൊലീസിനെ സമീപിച്ചു.
നിങ്ങൾ അന്വേഷിച്ച് കണ്ടുപിടിച്ചോളൂയെന്നായിരുന്നു പൊലീസിൻ്റെ മറുപടി. പിറ്റേന്നാണ് മൃതദേഹം ലഭിച്ചത്. പെൺകുട്ടിയുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്തിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ശരീരത്തിൽ ഗുരുതരമായ പരിക്ക് ഏറ്റിരുന്നു. കൈകാലുകൾ കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നുണ്ട്.
വിഷയത്തിൽ ഫൈസാബാദിലെ സമാജ്‌വാദി പാർട്ടി എംപി അവധേഷ് പ്രസാദ് വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞു. കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കിൽ ലോക്‌സഭയിൽ നിന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പൊട്ടിക്കരയുന്ന വീഡിയോ വൈറലായിട്ടുണ്ട്. അയോധ്യയിലെ മിൽക്കിപൂർ നിയമസഭാ മണ്ഡലത്തിൽ ഫെബ്രുവരി അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.
Story Highlights : ayodhya mp weeps over dalit womans alleged murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here