മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടില്ല; സര്‍ക്കാര്‍

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സി പി ഐ മന്ത്രിമാർ വിട്ടു നിന്നെങ്കിലും ക്യാബിനറ്റ് തീരുമാനങ്ങളോട് വിയോജിച്ചിട്ടില്ല, സത്യപ്രതിജ്ഞാ ലംഘനം നടന്നിട്ടില്ലന്നും എ.ജി കോടതിയെ അറിയിച്ചു.
ഹൈക്കോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം ഗതാഗത മന്ത്രിസ്ഥാനത്തുനിന്ന് തോമസ് ചാണ്ടി രാജിവച്ചെന്നും എ ജി കോടതിയെ അറിയിച്ചു.സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലെ വാദത്തിനിടെയാണ് ഇക്കാര്യം എ ജി കോടതിയെ അറിയിച്ചത്.മന്ത്രി സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചത് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ സൂചനയാണെന്നും കോടതി പരാമര്‍ശം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഉന്നയിച്ചുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here