Advertisement

മുംബൈയിൽ സ്‌കൂളുകൾക്ക് ഇന്ന് അവധി

December 5, 2017
Google News 1 minute Read
holiday declared in mumbai schools

ഓഖി ചുഴലിക്കൊടുങ്കാറ്റ് മഹാരാഷ്ട്ര ഗുജറാത്ത് തീരത്തോട് അടുക്കുന്നുവെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുംബൈയോട് ചെർന്ന ജില്ലകളും സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.

രക്ഷാപ്രവർത്തനത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയതായി അധികൃതർ അറിയിച്ചു.

മഹാരാഷ്ട്രയിലും ഗുജറാത്തിന്റെ തെക്കൻ ഭാഗങ്ങളേയും ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കൊടുങ്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീരത്തോട് അടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പു നൽകിയത്. ഇതേതുടർന്ന് രണ്ട് സംസ്ഥാനങ്ങളിലേയും തീരമേഖലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

 

holiday declared in mumbai schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here