കേസ് വാദിക്കാൻ പണമില്ലെന്ന് ഹണിപ്രീത്

തനിക്കെതിരായ കേസുവാദിക്കാൻ പണമില്ലെന്ന് തടവിലായ ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തുമകൾ ഹണിപ്രീത് ഇൻസാൻ.
ഇപ്പോൾ ഹരിയാനയിലെ അംബാല ജയിലിൽ കഴിയുന്ന ഹണിപ്രീത് ജയലധികൃതർക്കാണ് ഇക്കാര്യം ഉന്നയിച്ച് കത്തു നൽകിയിരിക്കുന്നത്. തന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും കത്തിൽ പറയുന്നു. തനിക്കെതിരായി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഡിസംബർ ഏഴിനു വിചാരണ ആരംഭിക്കും. അഭിഭാഷകർക്കു കൊടുക്കാൻ പണം വേണം- ഇതാണ് കത്തിലെ ഉള്ളടക്കം.
താൻ ആകെ തകർന്നിരിക്കുകയാണ്. തന്റെ മൂന്നു ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. അതിനാൽ പണം പിൻവലിക്കാൻ സാധ്യമല്ല. അക്കൗണ്ടുകൾ പൂർവസ്ഥിതിയിലാക്കണമെന്നും എന്നാലേ തനിക്ക് അഭിഭാഷകർക്ക് പണം നൽകാനാകൂ എന്നും കത്തിൽ പറയുന്നു.
ഗുർമീത് ജയിലിലായതിനു പിന്നാലെ കലാപത്തിന് ആസൂത്രണം ചെയ്തുവെന്നതാണ് 36 കാരിയായ ഹണിപ്രീതിന് എതിരേയുള്ള കേസ്.
I am Broke, Don’t Have Money to Pay Lawyer’s Fee: Honeypreet Writes to Jail Authorities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here