ഓഖി ചുഴലിക്കാറ്റ്; ധനസഹായം 20 ലക്ഷമാക്കി

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം 20 ലക്ഷമാക്കി. ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും നൽകും. നേരത്തെ 10 ലക്ഷമായിരുന്ന ധനസഹായമാണ് ഇപ്പോൾ 20 ലക്ഷമാക്കിയിരിക്കുന്നത്.
ഓഖി ചുഴലിക്കാറ്റ് അപ്രതീക്ഷിത ദുരന്തമായിരുന്നുവെന്നും, നേരത്തെ വിവരം അറിയിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നടപടികളിൽ സംസ്ഥാനത്തിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒപ്പം, മരിച്ചവരുടെ ഉറ്റവർക്ക് തൊഴിൽ ഉറപ്പുവരുത്തുമെന്നും, സൗജന്യ റേഷൻ അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
ഓഖി ദുരന്ത ബാധിതകർക്ക് സമഗ്ര ദുരിതാശ്വാസ പാക്കേജിന് മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചിരുന്നു. പുനരധിവാസം, വിദ്യാഭ്യാസ സഹായം എന്നിവ പാക്കേജിൽ ഉൾപ്പെടുത്തും. വ്യാപ്തി കണക്കിലെടുത്ത് ദുരിതാശ്വാസ വിബന്ധനകളിൽ ഇളവ് നൽകും. ധന സഹായം ഉടൻ വിതരണം ചെയ്യും. ചീഫ് സെക്രട്ടറി അധ്യക്ഷ്യനായ സമിതിയാണ് പാക്കേജ് നടപ്പിലാക്കുക. മരിച്ചവരുടെ ഉറ്റവർക്ക് ധനസഹായം, വള്ളവും വലയും നഷ്ടപ്പെട്ടവർ ജീവനോപാധി, കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം തുടങ്ങിയവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
20 lakhs for those dead in ockhi cyclone disaster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here