Advertisement

സമഗ്ര ദുരിതാശ്വാസ പാക്കേജിന് മന്ത്രി സഭയുടെ അംഗീകാരം

December 6, 2017
0 minutes Read
okhi cyclone strengthens ockhi to gujarat maharshtra coast ockhi strengthens in Gujarat

ഓഖി ദുരന്ത ബാധിതകര്‍ക്ക്  സമഗ്ര ദുരിതാശ്വാസ പാക്കേജിന് മന്ത്രി സഭയുടെ അംഗീകാരം. പുനരധിവാസം, വിദ്യാഭ്യാസ സഹായം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തും. വ്യാപ്തി കണക്കിലെടുത്ത് ദുരിതാശ്വാസ വിബന്ധനകളില്‍ ഇളവ് നല്‍കും. ധന സഹായം ഉടന്‍ വിതരണം ചെയ്യും. ചീഫ് സെക്രട്ടറി അധ്യക്ഷ്യനായ സമിതിയാണ് പാക്കേജ് നടപ്പിലാക്കുക. മരിച്ചവരുടെ ഉറ്റവര്‍ക്ക് ധനസഹായം, വള്ളവും വലയും നഷ്ടപ്പെട്ടവര്‍ ജീവനോപാധി,  കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം തുടങ്ങിയവയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top