Advertisement

വാഹനങ്ങളില്‍ നിന്നുള്ള വായു മലിനീകരണം ഗര്‍ഭിണികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം

December 7, 2017
Google News 0 minutes Read
pregnant

വാഹനങ്ങളിൽ നിന്നുമുള്ള വായുമലിനീകരണം ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പഠനം. തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളുടെ ജനനത്തിന് ഇത് ഇടയാക്കുമെന്നാണ് പഠനം തെളിയിച്ചത്. ലണ്ടന്‍ ഇംപീരിയല്‍ കോളജ്​, കിങ്​സ്​ കോളജ്​ ലണ്ടന്‍, യൂണിവേഴ്​സിറ്റി ഒാഫ്​ ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ്​ പഠനം നടത്തിയത്​.

6,71,501 ഒാളം നവജാത ശിശുക്കളില്‍ നടത്തിയ പഠനമാണ് ഇത് തെളിയിച്ചത്. ​പലതരം രോഗങ്ങള്‍ക്ക്​ ഇരയാകുന്ന കുഞ്ഞുങ്ങളുടെ അതിജീവന സാധ്യതയും കുറവാണെന്നും പഠനത്തിൽ പറയുന്നു. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്​നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here