Advertisement

വിറ്റാമിൻ ഗുളികക്ക് പകരം ഒരുമാസം ഗർഭിണിക്ക് നൽകിയത് എലിപ്പനി പ്രതിരോധ ഗുളിക; സംഭവം പത്തനാപുരത്ത്

January 7, 2019
Google News 1 minute Read
pragnant

വിറ്റാമിൻ ഗുളികക്ക് പകരം കഴിഞ്ഞ ഒരു മാസമായി ഗർഭിണിക്ക് നൽകി വന്നത് എലിപ്പനി ബാധിതർക്ക് നൽക്കുന്ന ഗുളിക .
പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് അധിക്യതരുടെ ഭാഗത്ത് നിന്നുമാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. പട്ടാഴി
ചെളിക്കുഴി എറത്ത് വടക്ക് വിനോദ് ഭവനില്‍ വിനോദിൻറെ ഭാര്യ ബിനീത (27)യ്ക്കാണ് അംഗനവാടിയിൽ നിന്നും ആശാവര്‍ക്കര്‍ വഴി ‘ ഡോക്സി സൈക്ലിനിക് ‘ എന്ന ഗുളിക നല്കിയത് . ഒരു മാസത്തോളം ഇത് യുവതി കഴിക്കുകയും ചെയ്തു.

സാധാരണ ഗർഭം ധരിച്ച് മൂന്നാം മാസത്തില്‍ രക്തത്തിന്റെ അളവ് കൂടുന്നതിനായി അയണ്‍ ഗുളിക നൽകാറുണ്ട് . എന്നാൽ അധിക്യതരുടെ അനാസ്ഥമൂലം നൽകി വന്നത് എലിപ്പനി പ്രതിരോധ ഗുളികയാണ്. ആരോഗ്യവകുപ്പ് ജീവനക്കാർക്കുരെ നടപടി ആവശ്യപ്പെട്ട് ബിനീതയുടെ കുടുംബം പത്തനാപുരം പോലീസിൽ പരാതി നൽകി.ഒരു മാസം കഴിഞ്ഞ് നല്കിയ ഗുളികയിൽ വന്ന വ്യത്യാസം കണ്ട്  പരിശോധിച്ചപ്പോഴാണ് എലിപ്പനി പ്രതിരോധ ഗുളികയാണന്ന് തിരിച്ചറിഞ്ഞത്. ഏറത്ത് വടക്ക് അംഗനവാടി വഴി മേഖലയിലെ മറ്റ് ഗർഭിണികൾക്കും എലിപ്പനിയുടെ ഗുളിക നല്കിയതായും ആരോപണമുണ്ട്.

സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ആരോഗ്യ വകുപ്പ് അധിക്യതർ അംഗൻവാടിയിൽ ബാക്കി ഉണ്ടായിരുന്ന ഗുളികകൾ നീക്കം ചെയ്തു.
ഇതിനിടെ ചില ഡോക്ടർമാർ വഴി ഗുളിക കഴിച്ചാൽ പ്രശ്നമില്ലന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തിയതായും ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ റാണി ചന്ദ്രൻ പറഞ്ഞു.  ജില്ലാ മെഡിക്കൽ ഓഫീസറും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here