ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി ഇന്ന്

ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തിയതി ഇന്ന് അവസാനിക്കും. അപേക്ഷ സ്വീകരിക്കൽ അവസാനിക്കാനിരിക്കെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോഗം ഇന്ന് മുംബൈയിൽ ചേരും.
പുതിയ ഹജ്ജ് നയപ്രഖ്യാപനത്തിന് ശേഷം ആരംഭിച്ച ഹജ്ജ് അപേക്ഷ സ്വീകരണം നീട്ടണമെന്ന ആവശ്യം തീർഥാടകരിൽ ശക്തമാണ്. അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ കേരളം ഉൾപ്പടെയുളള മുഴുവൻ സംസ്ഥാനങ്ങളിലും അപേക്ഷകർ മുൻവർഷത്തെ അപേക്ഷിച്ച് കുറവാണ്.
ഇതിനിടെയാണ് അപേക്ഷ സ്വീകരിക്കൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി മൂന്ന് ആഴ്ചയാക്കി ചുരുക്കിയത്. മുൻവർഷങ്ങളിൽ ഒരു മാസത്തോളം ഹജ്ജ് അപേക്ഷ സ്വീകരിച്ചിരുന്നു. തീർഥാടകരുടെ അഭ്യർഥന മാനിച്ച് പിന്നീട് തിയതി നീട്ടിയിട്ടുമുണ്ട്. കഴിഞ്ഞ മാസം 15 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.
last date to submit hajj application today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here