Advertisement

സിഡ്‌ക്കോ മുൻ എംഡി സജി ബഷീറിനെ പുറത്താക്കി

December 7, 2017
Google News 1 minute Read
sidco former MD Siji basheer expelled

നിരവധി വിജിലൻസ് കേസുകളിൽ പ്രതിയായ സിഡ്‌കോ മുൻ എംഡി സജി
ബഷീറിനെതിരെ സർക്കാർ നടപടി. സജി ബഷീറിനെ ഒരു പൊതുമേഖല സ്ഥാനത്തിലും നിയമനം നൽകില്ലെന്ന് വ്യവസായ വകുപ്പ് ഉത്തരവിറക്കി. സജി ബഷീർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും വ്യവസായ വകുപ്പ് സെക്രട്ടറി പറയുന്നു.

കോടികളുടെ ക്രമക്കേടുകളിൽ പ്രതിയായ സജി ബഷീറിനെ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽസ് എന്റർപ്രൈസസിന്റെ എംഡി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. സർക്കാർ വീണ്ടും നിയമനം നൽകാത്തത് ചോദ്യം ചെയ്താണ് സജി ബഷീർ ഹൈക്കോടതിയെ സമീപിച്ചത്. സിഡ്‌കോയുടെ സ്ഥിരം എംഡിയായി തന്നെ സർക്കാർ നിയമിച്ചിട്ടുണ്ടെന്നായിരുന്നു സജി ബഷീർ ഹൈക്കോടതിയെ അറിയിച്ചത്.

തുടർന്ന് നിയമനം നൽകുന്ന കാര്യം പരിശോധിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചപ്പോഴാണ് സജി ബഷീറിനെ പൂർണമായും തള്ളികൊണ്ട് വ്യവസായ സെക്രട്ടറി ഉത്തരവിറക്കിയത്.

 

sidco former MD Siji basheer expelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here