ആധാർ-പാൻ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി

പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. 2018 മാർച്ച് 31 വരെയാണ് സമയ പരിധി നീട്ടിയിരിക്കുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റേതാണ് തീരുമാനം. മാർച്ച് 31 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാക്കിയേക്കും.
നേരത്തെ ഡിസംബർ 31 വരെയായിരുന്നു ആധാർ പാനുമായി ബന്ധിപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. അതേസമയം ആധാർ ഇല്ലാത്തവർക്കു ബാങ്ക് അക്കൗണ്ടുമായും സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുമായും ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31ൽ നിന്നു മാർച്ച് 31 ആക്കി നീട്ടുമെന്ന് കേന്ദ്രസർക്കാർ ഇന്നലെ അറിയിച്ചിരുന്നു.
date to link aadhar and pan extended
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here