Advertisement

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു

December 8, 2017
Google News 1 minute Read
fire

കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച കാട്ടുതീ വ്യാപകമായി പടരുന്നു. മൂപ്പതിനായിരം ഏക്കര്‍ തീ ഇതിനോടകം പടര്‍ന്ന് കഴിഞ്ഞു. ഇവിടുത്തെ വലിയ കാറ്റ് തീ പടര്‍ന്ന് പിടിക്കുന്നതിന് കാരണമായിട്ടുണ്ട്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് പേരെ മാറ്റി പാര്‍പ്പിച്ചു. സാന്റാ ബാര്‍ബര, സാന്റിയാഗോ തുടങ്ങിയ നഗരങ്ങളിലേക്കും തീ പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. തീ പിടിത്തത്തെ തുടര്‍ന്ന് ഈ മേഖലയിലെ ദേശീയപാതകള്‍ അടച്ചിടുകയും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്. 38,850 ഏക്കര്‍ സ്ഥലത്തേക്ക് തീ പടര്‍ന്നതായും 50000 ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടതായുമാണ് അഗ്നി സുരക്ഷാ സേന റിപ്പോര്‍ട്ട് ചെയ്യുന്നത്.

fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here