ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഔപചാരികമായ ഉദ്ഘാടനവും അനുബന്ധ പരിപാടികളും ഒഴിവാക്കി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാവും. നിശാഗന്ധിയില്‍ ലെബനീസ് ചിത്രം ദി ഇന്‍സട്ടിന്റെ പ്രദര്‍ശനത്തോടെയായിരിക്കും ചലച്ചിത്ര മാമാങ്കത്തിന് തുടക്കമാവുക. വൈകിട്ട് ആറ് മണിയ്ക്കാണ് പ്രദര്‍ശനം. പത്തൊമ്പത് വിഭാഗങ്ങളിലായി 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പതിനാല് സിനിമകള്‍ മാറ്റുരയ്ക്കുന്ന മത്സരവിഭാഗത്തില്‍ മലയാളത്തിന്റെ സഞ്ജു സുരേന്ദ്രന്റെ ഏദനും പ്രേം ശങ്കര്‍ സംവിധാനം ചെയ്ത രണ്ടു പേരും ഉണ്ട്.എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന മേള 15 ന് സമാപിക്കും.
മുഖ്യവേദിയായ ടാഗോര്‍ തീയറ്ററില്‍ എല്ലാ ദിവസവും നടത്താന്‍ തീരുമാനിച്ചിരുന്ന കലാപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മത്സര വിഭാഗത്തില്‍ 14ചിത്രങ്ങളാണ് ഉള്ളത്. 15തീയറ്ററുകളിലായി 8848സീറ്റുകളാണ് ഉള്ളത്. വിവിധ വിഭാഗങ്ങളിലായി 11000പാസുകള്‍ അനുവദിച്ചിട്ടുണ്ട്. മേളയെ കുറിച്ചുള്ള പരാതികള്‍ talktous@iffk.in എന്ന ഇമെയിലില്‍ അറിയിക്കാം. ശ്രദ്ധേയമായ ചിത്രങ്ങള്‍ കൂടുതല്‍ സീറ്റുള്ള തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുക. ഓപണ്‍ തീയറ്ററായ നിശാഗന്ധിയാണ് കൂടുതല്‍ സീറ്റുകളുള്ള പ്രദര്‍ശന വേദി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here