ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; ട്രെയിനുകൾ റദ്ദാക്കി

ഉത്തരേന്ത്യയിൽ പലയിടത്തും തണുപ്പും മൂടൽ മഞ്ഞും ജനജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിലെ റോഡുകളെല്ലാം മഞ്ഞ് മൂടിയിരിക്കുന്നതിനാൽ റോഡ്, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ദൽഹിയിൽ സീസണിൽ അനുഭവപ്പെടുന്നതിനേത്താൾ കുറഞ്ഞ താപനിലയാണ് അനുഭവപ്പെട്ടത്.
ദൽഹിയിൽ ഇന്ന് അനുഭവപ്പെട്ട കുറഞ്ഞ താപനില 7.6 ഡിഗ്രിയാണ്. കാഴ്ച മറക്കുന്ന മൂടൽ മഞ്ഞു കാരണം എട്ട് തീവണ്ടികളാണ് മേഖലയിൽ റദ്ദാക്കിയത്. ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പകൽസമയത്ത് മഞ്ഞ് രൂക്ഷമാകുന്നതിനാൽ രാവിലെയുള്ള ട്രെയിനുകളെല്ലാം 40 മിനിറ്റ് വൈകിയോടുന്നു.
trains cancelled heavy fog in north india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here