Advertisement

ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

December 9, 2017
Google News 1 minute Read
Voting begins for first phase of Gujarat assembly elections

ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തെക്കൻ ഗുജറാത്തിലെയും സൗരാഷ്ട്രയിലെയും 89 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കു പോകുന്നത്. രാവിലെ എട്ടുമണി മുതൽ അഞ്ച് മണി വരെയാണ് പോളിങ്.

24,689 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. 2.12 കോടി വോട്ടർമാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. നിലവിൽ ഈ 89 മണ്ഡലങ്ങളിൽ 63 എണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. കോൺഗ്രസിന് സ്വന്തമായുള്ളത് 16 മണ്ഡലങ്ങളും. ബിജെപി 89 മണ്ഡലങ്ങളിലും മത്സരിക്കുമ്പോൾ കോൺഗ്രസ് 87 മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. രണ്ട് മണ്ഡലങ്ങളിൽ ജെഡി (യു) ശരദ് യാദവ് പക്ഷത്തിനാണ് നൽകിയിരിക്കുന്നത്.

 

Voting begins for first phase of Gujarat assembly elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here