കോഹ്ലി- അനുഷ്ക വിവാഹം 11നെന്ന് സൂചന

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടേയും വിവാഹം ഡിസംബര്‍ 11ന് നടക്കുമെന്ന് സൂചന. ഇറ്റലിയിലാണ് ഇരുവരുടേയും വിവാഹ പന്തല്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും, ട്വന്റി 20പരമ്പരയില്‍ നിന്നും ബിസിസിഐ കോഹ്ലിയെ ഒഴിവാക്കിയതാണ് യഥാര്‍ത്ഥ മാച്ച് ജീവിതത്തിലുണ്ടാകുമെന്ന സൂചന നല്‍കുന്നത്. പരിക്കൊന്നുമില്ലാതെ കോഹ്ലി പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിവാഹം മുന്നില്‍ കണ്ടാണെന്നാണ് സൂചന.ഡിസംബര്‍ മാസത്തില്‍ അഭിനയത്തിനും അവധി നല്‍കിയിരിക്കുകയാണ് അനുഷ്ക.
അനുഷ്കയും കുടുംബാംഗങ്ങളും ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇറ്റലിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കോഹ്ലിയും കുടുംബാംഗങ്ങളും ഇറ്റലിയിലേക്ക് പറന്നിട്ടുണ്ട്. ഫ്ളോറന്‍സിലോ മിലാനിലോ വിവാഹ ചടങ്ങന് നടക്കുമെന്നാണ് സൂചന. ഡിസംബര്‍ 21ന് വിവാഹ സത്കാര ചടങ്ങുകള്‍ക്കായി മുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ബുക്ക് ചെയ്തതായി സൂചനയുണ്ട്. സച്ചിനും യുവരാജ് സിംഗും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇറ്റലിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here