ദംഗല്‍ താരത്തിന് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം, പൊട്ടിക്കരഞ്ഞ് താരം

ദംഗൽ സിനിമയിലെ നായിക സൈറ വസിമിനു നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം. വിമാനത്തില്‍ സൈറയുടെ അടുത്തിരുന്ന യാത്രികനാണ് സൈറയോട് മോശമായി പെരുമാറിയത്. ഇയാള്‍ കാലുവച്ച് സൈറയുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. വിമാനത്തിലെ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ആരും ഇത് തടയാന്‍ തുനിഞ്ഞില്ലെന്ന് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലുണ്ട്. നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞാണ് താരം ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് തന്നെ.
മുംബൈയില്‍ നിന്നുള്ള എയര്‍ വിസ്താര വിമാനത്തിൽ വച്ചാണ് താരത്തിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.
‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക. Join us on Telegram