തലശ്ശേരിയില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് വീണ് മൂന്ന് മരണം

പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞു മൂന്ന് പേര്‍ മരിച്ചു. ബസിലെ ക്ലീനര്‍ ജിജേഷ്, യാത്രക്കാരായ പ്രേമലത, പ്രജിത്ത് എന്നിവരാണ് മരിച്ചത്. പ്രേമലത ചൊക്ലി സ്വദേശിനിയാണ്. രക്ഷാപ്രവർത്തകർ പുറത്തെടുത്ത ബസിന്റെ ഡ്രൈവർ തലശ്ശേരിയിൽ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗലുരുവില്‍ നിന്ന് മടങ്ങി വന്ന ബസ് ആണ് പെരിങ്ങത്തുർ പാലത്തിൽ നിന്നും പുഴയിലേക്ക് മറിഞ്ഞത്. കൈവരി തകര്‍ത്ത് പുഴയില്‍ വീണ ബസ് പൂര്‍ണ്ണമായും മുങ്ങി,   ബാംഗളൂരു- നാദാപുരം റൂട്ടില്‍ ഓടുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

WhatsApp Image 2017-12-12 at 12.36.45WhatsApp Image 2017-12-12 at 12.36.46WhatsApp Image 2017-12-12 at 12.36.49WhatsApp Image 2017-12-12 at 12.36.50 (1)WhatsApp Image 2017-12-12 at 12.36.50

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top