പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് യുവതി; ഉണ്ണി മുകുന്ദന്‍ പരാതി നല്‍കി

unni mukundan ഉണ്ണി മുകുന്ദന്റെ സിനിമ സെറ്റിൽ ഗുണ്ടായിസം. മാതൃഭൂമി ന്യൂസ് സംഘത്തിന് നേരെയായിരുന്നു താരത്തിന്റെ ഗുണ്ടായിസം. ന്യൂസ് സംഘത്തെ അക്രമിക്കുകയും ക്യാമറയിലെ ദൃശ്യങ്ങൾ ബലമായി മായ്ച്ച് കളയിക്കുകയും ചെയ്തു. നടനെതിരെ യുവതിയുടെ പീഡന പരാതിയുണ്ടായിരുന്നു. ഇതെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടന്റെ അക്രമണം.

പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കി. തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ എത്തിയ യുവതി സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും പറയുകയായിരുന്നു.  25 ലക്ഷം രൂപ നല്‍കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്.

ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.  ആഗസ്റ്റ് 23നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.  ഒറ്റപ്പാലം സ്വദേശിയായ യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വാടക വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ണ്ണമല്ലാത്തതിനാല്‍ ഉണ്ണി മുകുന്ദന്‍ സിനിമ നിരസിച്ചു. ഇതോടെ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോണിലൂടെയായിരുന്നു ഭീഷണി. ഇതിനിടെ പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുണമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്‍ കേസ് നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top