ജിഷ കേസ്; അമീറിന്റെ വിധി ഇന്ന് അറിയാം

പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ശിക്ഷ വിധി ഇന്നറിയാം. പ്രതി കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. രാവിലെ പതിനൊന്ന് മണിയ്ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിധിപ്രസ്താവത്തിനുള്ള നടപടികള്‍ തുടങ്ങുക.
വിധി പ്രസ്താവത്തിന് സാക്ഷ്യം വഹിക്കാന്‍ ജിഷയുടെ അമ്മയും സഹോദരിയും അടക്കമുളള കുടുംബാഗങ്ങള്‍ കോടതിയിലേക്ക് എത്തുന്നുണ്ട്. അമീര്‍ഉള്‍ ഇസ്ലാമിനെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍പ്പെട്ടവരും കോടതിയിലെത്തും.  അമീര്‍ അറസ്റ്റിലായി ഒന്നരവര്‍ഷത്തിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം ഉണ്ടാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top