രാമസേതു മനുഷ്യനിർമ്മിതമെന്ന് അമേരിക്കൻ സയൻസ് ചാനൽ

രാമസേതു മനുഷ്യനിർമ്മിതമെന്ന് അമേരിക്കൻ സയൻസ് ചാനൽ. ഐതീഹ്യങ്ങൾ അവകാശപ്പെടുന്നത് പോലെ രാമേശ്വരത്തിനും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനുമിടയിൽ സ്ഥിതി ചെയ്യുന്ന രാമസേതുവിന് പുരാണവുമായി ബന്ധമില്ലെന്നും ഐതീഹ്യങ്ങളിൽ പറയുന്നത്ര കാലപ്പഴക്കമില്ലെന്നും അമേരിക്കൻ സയൻസ് ചാനൽ പറയുന്നു.
കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണ് രാമസേതു. 30 കിമി ആണ് രാമസേതുവിന്റെ നീളം. സീതയെ രാവണനിൽ നിന്നും രക്ഷിക്കാൻ വാനരപ്പടയുടെ സഹായത്തോടെ രാമസേതു നിർമ്മിച്ചുവെന്നും അതുവഴി ശ്രീരാമൻ ലങ്കയിൽ എത്തിയെന്നുമാണ് ഐതീഹ്യം.
എന്നാൽ രാമസേതുവിന് 5000 വർഷങ്ങളുടെ പഴക്കമാണ് ഉള്ളതെന്നും സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചാൽ രാമസേതു മനുഷ്യനിർമ്മിതമാണെന്നുമാണ് ചാനൽ അവകാശപ്പെടുന്നത്.
ramasetu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here