കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാനാവില്ലെന്ന് പാകിസ്ഥാന്‍

ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്‌ക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാനാവില്ലെന്ന് പാകിസ്ഥാന്‍. ജാദവുമായി സംസാരിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ ഹര്‍ജി പാക്കിസ്ഥാന്‍ നിഷേധിച്ചു.
മുന്‍ സൈനിക ഉദ്ദ്യോഗസ്ഥന്‍ കൂടിയായ കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യയുടെ ചാരനാണെന്നും ഇയാള്‍ ശേഖരിച്ച രഹസ്യവിവരങ്ങള്‍ കൈവശപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നുമാണ് പാക്തിസ്ഥാന്‍ നല്‍കിയിരിക്കുന്ന മറുപടി. മറ്റു തടവുകാരുടെ കാര്യം പോലെ ചാരവൃത്തിക്ക് പിടിയിലായ കുല്‍ഭൂഷണ്‍ ജാദവിനെ കാണാനാവില്ലെന്നും പാകിസ്ഥാന് അറിയിച്ചിട്ടുണ്ട്.
Pakistan rejects India’s plea for consular access to Kulbhushan Jadhav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here