റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്നു

റിട്ട.അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊന്നു. ചീമേനിയിലാണ് സംഭവം. ചീമേനി സ്വദേശി പി വി ജാനകി(65)യാണ് മരിച്ചത്. ഭർത്താവ് കൃഷ്ണനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീമേനിയിലെ പുലിയന്നൂരിൽ വീട്ടിൽ വൃദ്ധ ദമ്പതികളായ ജാനകിയും കൃഷ്ണനും മാത്രമാണ് താമസിച്ചിരുന്നത്. മക്കൾ വിദേശത്ത് ജോലി ചെയ്യുകയാണ്.
ബുധനാഴ്ച രാത്രിയോടെയാണ് അന്യഭാഷ സംസാരിക്കുന്ന മൂന്നംഗ സംഘം കൊലപാതകം നടത്തിയത്. സംഘം മുഖം മൂടി ധരിച്ചിരുന്നു. മോഷ്ടാക്കൾ വീടിനകത്ത് കടന്നതിന് ശേഷമാണ് ഇ്ക്കാര്യം ഇവർ അറിയുന്നത്. മോഷണ ശ്രമം തടയുന്നതിനിടെ മോഷ്ടാക്കളിലൊരാൾ ആയുധമുപയോഗിച്ച് ജനകിയുടെ കഴുത്തിന് കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച കൃഷ്ണന് ഗുരുതര പരിക്കേറ്റു.
മോഷ്ടാക്കൾ പോയ ഉടനെ കൃഷ്ണൻ തന്നെയാണ് ചീമേനി പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പൊലീസ് എത്തും മുമ്പ് ജാനകി മരിച്ചിരുന്നു.
Teacher found dead with throat slit at cheemeni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here