പടയൊരുക്കം പോർക്കളമായി; രണ്ട് പേർക്ക് കുത്തേറ്റു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം സമാപനവേദിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് അടി. രണ്ട് പേർക്ക് കുത്തേറ്റു. സമാപന സമ്മേളനം കഴിഞ്ഞ് പോകവെ കെഎസ് യു പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ടു പേർക്ക് കുത്തേറ്റു. കിളമാനൂരിൽ നിന്നെത്തിയ കോണ്‍ഗ്രസ് പ്രവർത്തകർകരായ അദേഷ്, നജീം എന്നിവർക്കാണ് കുത്തേറ്റത്.
എംഎല്‍എ ഹോസ്റ്റലിനു മുന്നിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഘര്‍ഷത്തില്‍ ജില്ലാ സെക്രട്ടറി ആദേശിന് കുത്തേറ്റു. കെഎസ്.യു സംസ്ഥാന ഭാരവാഹി നബീല്‍ ആണ് കുത്തിയതെന്നാണ് പരാതി
കുത്തേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോൺഗ്രസിന്റെ നിയുക്ത അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഓഖി ദുരന്തത്തെ തുടർന്ന് മാറ്റി വച്ച പടയൊരുക്കം സമാപന സമ്മേളനമാണ് ഇപ്പോൾ ആക്രമണത്തിൽ കലാശിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here