Advertisement

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; രണ്ട് മരണം

December 16, 2017
Google News 1 minute Read
earth quake

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  നിരവധി നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ജാവ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിും മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ജക്കാര്‍ത്തയിലും സമീപ നഗരങ്ങളിലും അനുഭവപ്പെട്ട ഭൂചലനം 20 സെക്കന്‍ഡ് നീണ്ടുനിന്നു.ഭൂകമ്പമുണ്ടായതിന് പിന്നാലെ ജാവ തീരത്ത് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കയാണ്.

സെന്‍ട്രല്‍ ജാവയിലെ ആശുപത്രി കെട്ടിടവും തകര്‍ന്നിട്ടുണ്ട്. ഇവിടെനിന്ന് രോഗികളെ പുറത്തെത്തിച്ച് മറ്റുആശുപത്രികളിലേക്ക് മാറ്റി.

2004ലെ ഇന്തോനേഷ്യയിലുണ്ടായ വലിയ ഭൂകമ്പവും ഡിസംബര്‍ മാസത്തിലായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 9.1രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 170000ത്തോളം പേരാണ് മരിച്ചത്.

earth quake

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here