കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ഇന്ന് ചുമതലയേൽക്കും

അമ്മ സോണിയാ ഗാന്ധിയിൽ നിന്ന് രാഹുൽ ഗാന്ധി ഇന്ന് അദ്ധ്യക്ഷപദമേറ്റെടുക്കും. 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസിൽ നടക്കുന്ന അധികാരക്കൈമാറ്റമാണ് ഇത്. രാവിലെ പത്തരയക്ക് എഐഎസിസി ആസ്ഥാനത്തെ പുൽത്തകിടിയിലാണ് ചടങ്ങ്. ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പിസിസി അധ്യക്ഷൻമാർ ഉൾപ്പെടെ പാർട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ഡൽഹിയിലെത്തിക്കഴിഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. പുതിയ യുഗത്തിന് കൊടിയുയർത്തി മുല്ലപ്പള്ളി രാമചന്ദ്രൻ എഐസിസി അദ്ധ്യക്ഷനായി രാഹുലിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റ് കൈമാറും. സോണിയാ ഗാന്ധിയുടെ വിടവാങ്ങൽ പ്രസംഗമാണ് പിന്നീട്. 132 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയിൽ ഏറ്റവും കൂടുതൽ കാലം പദവിയിൽ ഇരുന്ന അദ്ധ്യക്ഷ എന്ന ബഹുമതിയോടെയാണ് സോണിയയുടെ വിടവാങ്ങൽ.
rahul gandhi takes charge as congress president today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here