മികച്ച ലീഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 259 റണ്‍സിന്റെ ലീഡ്.ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംങ്‌സ് സ്‌കോറായ 403 റണ്‍സിന് മറുപടിയായി ഓസീസ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 662 റണ്‍സ് നേടിയാണ് ഒന്നാം ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്തത്.ഓസീസിന് വേണ്ടി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 239 റണ്‍സും മിച്ചല്‍ മാര്‍ഷ് 181 റണ്‍സും നേടിയിരുന്നു.രണ്ടാം ഇന്നിംങ്‌സില്‍ ബാറ്റിംങ് ആരംഭിച്ച ഇംഗ്ലണ്ടിന് 29 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി.14 റണ്‍സ് നേടിയ അലസ്റ്റെയര്‍ കുക്കിന്റെയും മൂന്ന് റണ്‍സ് നേടിയ മാര്‍ക്ക് സ്റ്റോണ്‍മെന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here