ബ്രാൻഡഡ് പച്ചക്കറികളുമായി തളിർ എത്തുന്നു

സംസ്ഥാനത്ത് കാർഷികോത്പന്നങ്ങൾ ബ്രാൻഡ് ചെയ്തുള്ള വിപണനത്തിന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ.)
തുടക്കമിടുന്നു. തളിർ എന്ന പേരോടെ എല്ലാ ജില്ലകളിലും വിപണനകേന്ദ്രങ്ങൾ തുറക്കും.
സംസ്ഥാനത്തെ ആദ്യത്തെ തളിർ ബ്രാൻഡ് റീട്ടെയിൽ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ ചൊവ്വാഴ്ച നടത്തും. അതാതു ജില്ലകളിലെ വി.എഫ്.പി.സി.കെ. വിപണനകേന്ദ്രങ്ങളിൽനിന്ന് പച്ചക്കറിയും പഴങ്ങളും ശേഖരിച്ച് വൃത്തിയാക്കി പായ്ക്ക് ചെയ്ത് വിപണനം ചെയ്യുന്നതാണ് പദ്ധതി. വിപണിയിൽ ലഭ്യമല്ലാത്തവ ഹോർട്ടികോർപ് മുഖാന്തരം പൊതുവിപണിയിൽനിന്ന് ശേഖരിക്കും.
പച്ചക്കറികൾ വാങ്ങി വിഷാംശവും അഴുക്കും കളയാൻ വെള്ളത്തിൽ മുക്കിയിട്ട് കാത്തിരുന്നശേഷം കഷ്ണങ്ങളാക്കുന്ന ബുദ്ധിമുട്ടൊന്നും ഇനി വേണ്ട. സാമ്പാറും അവിയലും തയ്യാറാക്കുന്നതിന് പാകത്തിൽ കഷ്ണങ്ങളാക്കി കവറുകളിൽ ലഭ്യമാക്കും. റെഡി റ്റു കുക്ക് എന്ന പേരിൽ വി.എഫ്.പി.സി.കെ.യാണ് പച്ചക്കറി
കഷ്ണങ്ങളാക്കി വിപണിയിലെത്തിക്കുന്നത്. തളിർ ബ്രാൻഡ് കടകളിലൂടെയാണ് ഇവയുടെ വിതരണം.
kerala to produce branded vegetables through thalir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here