ഈ വിദ്യ ഉപയോഗിച്ച് ഇനി മീനിലെ മായം സാധാരണക്കാരന് തനിയെ കണ്ടുപിടിക്കാം

മീനിലെ മായം കണ്ടുപിടിക്കാമുള്ള വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് രണ്ട് യുവ ശാസ്ത്രജ്ഞർ.
ചെറിയൊരു സ്ട്രിപ്പാണ് മായം കണ്ടെത്താനായി ഉപയോഗിക്കുന്നത്. ഈ സ്ട്രിപ്പ് നമ്മൾ മീനിൽ അമർത്തണം. ശേഷം സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായിനി ഒഴിക്കുക. മായം കലർന്ന മീനാണ് എങ്കിൽ സ്ട്രിപ്പിന്റെ നിറം മാറും.
കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞരായ എസ്.ജെ. ലാലി, ഇ.ആർ. പ്രിയ എന്നിവരാണ് ഈ സാങ്കേതിക വിദ്യയ്ക്ക് പിന്നിൽ.
പഴകിയ മത്സ്യം പുതുമയോടെ കാത്തുസൂക്ഷിക്കുന്നതിനായി മീനിൽ സാധാരണയായി ചേർക്കുന്നത് ഫോർമാലിനും അമോണിയയുമാണ്. ഇത്തരം രാസപദാർഥങ്ങൾ ചേർന്ന മീനുകൾ മാർക്കറ്റുകളിൽ സുലഭമാണ്. പഠനങ്ങൾ പറയുന്നതനുസരിച്ച് ഫോർമാലിൻ കാൻസറിന് കാരണമാകുന്നുണ്ട് എന്നാണ്. അമോണിയ സ്ഥിരമായി ശരീരത്തിനുള്ളിൽ ചെന്നാലും രോഗങ്ങൾക്കിടയാക്കും. മായം കണ്ടെത്താനുള്ള കിറ്റിൽ സ്ട്രിപ്പ്, രാസലായിനി, നിറം മാറുന്നത് ഒത്തുനോക്കുന്നതിനുള്ള കളർ ചാർട്ട് എന്നിവയാണുള്ളത്.
വാണിജ്യാടിസ്ഥാനത്തിൽ കിറ്റ് വിൽപ്പനയ്‌ക്കെത്തുമ്പോൾ ഒരു സ്ട്രിപ്പിന് പരമാവധി ഒന്നോ രണ്ടോ രൂപ മാത്രമേ ചെലവു വരൂ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഒരു കിറ്റിന്റെ കാലാവധി ഒരു മാസമാണ്.
young scientists developed strip to detect adulteration in fish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here