കാൽ നൂറ്റാണ്ടിന് ശേഷം ഹിമാചൽ പ്രദേശിൽ സീറ്റ് നേടി സിപിഎം

ഹിമാചൽ പ്രദേശിലെ തിയോഗിൽ സീറ്റ് നേടി സിപിഎം. മുൻ സംസ്ഥാന സെക്രട്ടറിയും കർഷക സംഘടനയായ കിസാൻ സഭയുടെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയുമായ രാകേഷ് സിംഗയാണ് തിയോഗ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണ് രാകേഷ് സിംഗയുടെ വിജയം.
ബിജെപി സ്ഥാനാർത്ഥിയായ രാകേഷ് വർമയെ 2131 വോട്ടുകൾക്ക് പിന്നിലാക്കിയാണ് തിയോഗിൽ സിപിഎം സ്ഥാനാർത്ഥി വിജയിച്ചത്.
ഹിമാചലിൽ ആപ്പിൾ കർഷകരെ സംഘടിപ്പിച്ച് നടത്തിയ സമരങ്ങളാണ് രാകേഷ് സിംഗയുടെ ജനപിന്തുണ വർദ്ധിപ്പിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here