മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച മാതാവ് പിടിയിൽ

മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച് മാതാവ് പിടിയിൽ. ഞായറാഴ്ച വൈകീട്ടാണ് 32 കാരിയായ മഹാരാഷ്ട്ര സ്വദേശിനിയെ പോലീസ് പിടികൂടുന്നത്. ഇവരുടെ കൈയിൽ നിന്ന് ഒരു ലക്ഷം രൂപയും പൊലീസ് പിടികൂടി. പ്രദേശത്തെ ഒരു ബാറിലെ തൊഴിലാളിയാണ് ഇവർ.
ഇളയ കുട്ടിയെ പഠിപ്പിക്കാൻ പണം ഇല്ലാത്തതിനാലാണ് മൂത്ത മകളെ ഇത്തരത്തിൽ നിർബന്ധിക്കാൻ കാരണമെന്നാണ് പോലീസ് പിടിയിലായ അമ്മയുടെ ഭാഗം.
ആൻറി ഹ്യൂമൻ ട്രാഫിക്കിങ്ങ് സെല്ലിൻറെ നേതൃത്വത്തിൽ ഒരുക്കിയ കെണിയിൽ യുവതി വീഴുകയായിരുന്നു. മാളിലേക്ക് വിളിച്ചു വരുത്തി യുവതിയെ അറസ്റ്റ് ചെയ്യുകയും കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു. ബീഹാർ സ്വദേശിയായ യുവതി നാല് മാസങ്ങൾക്ക് മുമ്പാണ് മഹാരാഷ്ട്രയിലെ ബിവാൻഡിയിൽ താമസം ആരംഭിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here