Advertisement

ആള്‍സിസിന്റെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം കൊച്ചിയില്‍

December 19, 2017
1 minute Read
alcis

ആള്‍സിസിന്റെ ഇന്ത്യയിലെ ആദ്യത്തെ ഷോറും കൊച്ചി ലുലുമാളില്‍ തുറക്കുന്നു. വിപുലമായ സ്പോര്‍ട്സ് ഉല്പന്നങ്ങള്‍ക്ക് പുറമെ റഷ്യയില്‍ നടക്കുന്ന 2018 ഫിഫ വേള്‍ഡ് കപ്പിനുള്ള ഔദ്യോഗിക ഫാന്‍സ് വെയര്‍ ഉല്പന്നങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളം 15 ഷോറൂമുകള്‍ തുടങ്ങാനാണ് പദ്ധതി.

1083 ചതുരശ്രയടിയുള്ള ഷോറൂമാണ് കൊച്ചിയില്‍ സജ്ജമായിരിക്കുന്നത്. അത്ലറ്റ്സിനുള്ള പെര്‍ഫോമന്‍സ് വെയര്‍, റണ്ണിംഗ്, ട്രെയിനിംഗ്, യോഗ, ഫുട്ബോള്‍, റായ്ക്കറ്റിംഗ് തുടങ്ങിയവ വില്‍പ്പനയ്ക്കായി സജ്ജമായിട്ടുണ്ടെന്ന് ആള്‍സിസ് എംഡി റോഷന്‍ ബെയ്ഡ് വ്യക്തമാക്കി. ആദ്യമാസം ഉപഭോക്താക്കള്‍ക്കായി സൗജന്യ കസ്റ്റമൈസേഷന്‍ നല്‍കുന്നുണ്ട്. ഷോറൂമില്‍ നിന്ന് സാധനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ ട്രെന്റി ഫിഫ ടീ ഷര്‍ട്ടും, 999രൂപയ്ക്കുള്ള കോബോ സെറ്റ് 249രൂപയ്ക്കും ലഭ്യമാക്കുന്നുണ്ട്. 1498രൂപയ്ക്ക് ഉല്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 999രൂപയുടെ ഡഫല്‍ ബാഗും, 999രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഒരു ഫുട്ബോളും സൗജന്യമായി ലഭിക്കും.

alcis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top