Advertisement

പുതിയ ഗുജറാത്ത് നിയമസഭയില്‍ 182 എംഎല്‍എമാരില്‍ 47 പേര്‍ക്കും എതിരെ ക്രിമിനല്‍ കേസുകള്‍

December 20, 2017
Google News 0 minutes Read

പുതിയ ഗുജറാത്ത് നിയമസഭയില്‍ 182 എംഎല്‍എമാരില്‍ 47 പേര്‍ക്കും എതിരെ ക്രിമിനല്‍ കേസുകള്‍. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച് ഗുജറാത്ത് ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസുമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.നിയമസഭയിലെ എംഎല്‍എമാരില്‍ 26 ശതമാനത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അതായത് നാലിലൊരു എംഎല്‍എമാരും കേസില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭയില്‍ 31 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരുന്നു.33 എംഎല്‍എമാര്‍ക്ക് എതിരെ ഗൗരവകരമായ ക്രിമിനല്‍ കേസുകളുണ്ട്. ഇവര്‍ കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീകള്‍ക്ക് എതിരായ അക്രമം എന്നിങ്ങനെയുള്ള കേസുകളില്‍ പ്രതികളാണ്. കഴിഞ്ഞ നിയമസഭയേക്കാള്‍ ഈ വിഭാഗത്തില്‍ അഞ്ചു ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.കോണ്‍ഗ്രസിന്റെ 77 എംഎല്‍എമാരില്‍ 25 പേരും കേസുകളില്‍ പ്രതികളാണ്. ബിജെപിക്കാകട്ടെ 18 എംഎല്‍എമാരും പ്രതികളായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here