ഹൗ ഓള്‍ഡ് ആര്‍ യു സിനിമയില്‍ നിന്ന് പിന്മാറാന്‍ ദിലീപ് ആവശ്യപ്പെട്ടു; കുഞ്ചാക്കോ ബോബന്റെ മൊഴി പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കിയ മൊഴി പുറത്ത്. മഞ്ജുവാര്യരുടെ തിരിച്ച് വരവില്‍ അഭിനയിച്ച് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ നായകനായിരുന്നു ഞാന്‍. എന്നാല്‍ സിനിമ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് തന്നെ വിളിച്ചുവെന്നും സിനിമയില്‍ നിന്ന് പിന്മാറണമെന്ന ധ്വനി വരുന്ന രീതിയില്‍ സംസാരിച്ചുവെന്നുമാണ് കുഞ്ചാക്കോ ബോബന്‍ നല്‍കിയിരിക്കുന്ന മൊഴി. ഞാന്‍ ഡേറ്റ് കൊടുത്തത് റോഷന്‍ ആന്‍ഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ലെന്നും നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ എത്തിക്‌സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാന്‍ മാറാമെന്ന് പറഞ്ഞെങ്കിലും ദിലീപ് നേരിട്ട് ആവശ്യപ്പെട്ടില്ല. ഒരു മണിക്കൂറോളം നേരമാണ് ദിലീപ് ഫോണില്‍ സംസാരിച്ചത്. സ്വയം പിന്മാറണമെന്ന ധ്വനി വരുന്ന രീതിയിലാണ് സംസാരിച്ചത് എന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുള്ള തന്നെ മാറ്റിയാണ് ദിലീപ് ട്രഷറര്‍ ആയതെന്നും സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനം ഉള്ള ആളാണ് ദിലീപെന്നും കസിന്‍സ് എന്ന സിനിമയില്‍ നിന്ന് ആക്രമണത്തിന് ഇരയായ നടിയെ ഒഴിവാക്കാന്‍ ശ്രമം നടന്നുവെന്ന് കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here