ഇന്ത്യ-ലങ്ക ആദ്യ ട്വന്റി 20 ഇന്ന്;ബേസില്‍ തമ്പിക്ക് സാധ്യത

ടിനു യോഹന്നാന്‍,എസ്.ശ്രീശാന്ത്,സഞ്ജു സാംസണ്‍…ഇന്ത്യന്‍ ടീമിലേക്കുള്ള മലയാളി താരങ്ങളുടെ പട്ടികയിലേക്ക് ഇനി ബേസില്‍ തമ്പിയും. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കട്ടക്കില്‍. പേസ് ബോളിങ്ങിനെ തുണക്കുന്ന പിച്ചില്‍ ബേസില്‍ തമ്പിക്ക് നറുക്ക് വീഴാനാണ് സാധ്യത. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ ബേസില്‍ തമ്പിക്ക് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടംകറക്കാന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ശ്രീലങ്കക്ക് നാണക്കേട് നേരിടേണ്ടി വന്നെങ്കിലും ട്വന്റി 20 യില്‍ ആ നാണക്കേട് മറികടക്കാമെന്ന വിശ്വാസത്തിലാണ് അവരിന്ന് കളത്തിലിറങ്ങുക. വൈകീട്ട് 7 മണിക്കാണ് മത്സരം.
പേസിനെ തുണയക്കുന്ന പിച്ചില്‍ ബോളര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയായിരക്കും ഇന്ത്യയുടെ വിജയതന്ത്രം. അതേസമയം മിന്നും ഫോമിലുള്ള വിരാടിന്റെ അഭാവം ടീമിനെ കാര്യമായി ബാധിച്ചേക്കാം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കൂടാതെ ലോകേഷ് രാഹുല്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡെ, മുന്‍നായകന്‍ മഹേന്ദ്രസിങ് ധോനി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ബാറ്റിംഗ് നിരയിലുള്ളത്.
കൂടുതല്‍ സ്‌പെഷലിസ്റ്റ് ബൗളര്‍മാര്‍ക്ക് അവസരമൊരുക്കിയാല്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കും അവസരമൊരുങ്ങും. ബൗളിങ്ങില്‍ പേസര്‍ ജസ്പ്രീത് ബുംറ, സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഉറപ്പായും ടീമില്‍ ഇടം നേടിയേക്കും. തിസാര പെരേര നയിക്കുന്ന ശ്രീലങ്കന്‍ ടീമില്‍ ഉപുല്‍ തരംഗ, എയ്ഞ്ചലോ മാത്യൂസ്, കുശാല്‍ പെരേര, അസേല ഗുണരത്‌നെ എന്നിവരാണ് പ്രധാന ബാറ്റ്‌സ്മാന്മാര്‍. പരിചസമ്പനനായ പേസ് ബൗളര്‍ ലസിത് മലിംഗ ടീമിലില്ല. നുവാന്‍ പ്രദീപ്, ദുഷ്മന്ത ചമീര എന്നിവരാണ് ലങ്കയുടെ പേസര്‍മാര്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here