യുവതിയെ വളര്‍ത്തുനായകള്‍ ഭക്ഷിച്ചു

22കാരിയെ സ്വന്തം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചു. വിര്‍ജീനിയയിലാണ് ഞെട്ടിക്കുന്ന സംഭവം. ബെഥാനി സ്റ്റീഫന്‍സ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശരീരഭാഗങ്ങള്‍ വേര്‍പ്പെട്ട നിലയില്‍ നാല് ദിവസം മുമ്പാണ് ബെഥാനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും നായ്ക്കള്‍ ഭക്ഷിക്കുകയായിരുന്നുവെന്നാെണ് പോലീസിന്റെ കണ്ടെത്തല്‍. മുഖവും കഴുത്തും ഇല്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബെഥാനി വളര്‍ത്തിയ നായ്ക്കള്‍ മൃതദേഹത്തിന് സമീപത്ത് കാവല്‍ നില്‍ക്കുന്ന നിലയിലാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ നായ്ക്കള്‍ ഈ സമയത്ത് യുവതിയുടെ വാരിയെല്ല് ഭക്ഷിക്കുകയായിരുന്നു. യുവതി ബോധരഹിതയായി വീണപ്പോള്‍ നായ്ക്കള്‍ ഭക്ഷിച്ചതാണെന്നാണ് സൂചന. നായ്ക്കളെ കൊന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here