ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ അന്തർവാഹിനി കണ്ടെത്തി

ഓസ്‌ട്രേലിയയുടെ ആദ്യ അന്തർവാഹിനി 103 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ഒന്നാം ലോക മഹായുദ്ധത്തിനിടെ ആണ് അന്തർവാഹിനി കാണാതായത്. നിരവധി വർഷത്തെ പഴക്കമുള്ള അന്തർവാഹിനി കണ്ടെത്തിയതോടെ നിഗൂഢതയ്ക്ക് പരിഹാരമായി എന്നാണ് പ്രതിരോധ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞത്.
ഫർഗോ ഇഖറ്റോ എന്ന കപ്പലിൽ അന്തിമ തെരച്ചിൽ നടത്തുന്നതിനിടെ വ്യാഴാഴ്ചയാണ് 103 വർഷത്തെ നിഗൂഢതക്ക് വിരാമമിട്ടത്. കപ്പലിലെ ജീവനക്കാരുടെ കുടുംബങ്ങളുടെ സങ്കടത്തിൽ പങ്ക് ചേരുന്നു. കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിലൂടെ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങൾക്ക് കരുത്ത് പകരുമെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി പറഞ്ഞു. 55 മീറ്റർ നീളമായിരുന്നു ഓസ്‌ട്രേലിയയുടെ ആദ്യ അന്തർവാഹിനിക്കുണ്ടായിരുന്നത്.
australia’s first ever submarine found
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here