2000 രൂപ നോട്ട് പിൻവലിച്ചേക്കുമെന്ന് എസ്ബിഐ

govt reveals the cost for printing currency notes

2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനോ അച്ചടി നിർത്തിവെയ്ക്കാനോ റിസർവ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോർട്ട്. കറൻസി പിൻവലിച്ചില്ലെങ്കിൽ ഏറെ വർഷത്തേക്ക് നോട്ടിൻറെ അച്ചടി നിർത്തിവെയ്ക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കോഫ്‌ലാഷ് വെളിപ്പെടുത്തുന്നു.

ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഡിസംബർ എട്ട് വരെ 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകൾ അച്ചടിച്ചുവെന്നാണ് ലോക്‌സഭയിൽ സമർപ്പിച്ച കറൻസി കണക്കുകളും റിസർവ് ബാങ്ക് റിപ്പോർട്ടും വ്യക്തമാക്കുന്നത്. 500 രൂപയുടെ 16,957 ദശലക്ഷം നോട്ടുകളാണ് ഇക്കലായളവിൽ അച്ചടിച്ചത്. ഇതിൻറെ രണ്ടിൻറെയും ആകെ തുക 15.78 ലക്ഷം കോടി രൂപ വരും.

ഇപ്പോൾ വിപണിയിലുള്ളത് 13.3 ലക്ഷം കോടിയുടെ 2000, 500 കറൻസി നോട്ടുകളാണ്. അതേസമയം വിപണിയിലുള്ള 5 മുതൽ 200 രൂപാവരെയുള്ള നോട്ടുകളുടെ മൂല്യം 3.5 ലക്ഷം കോടി മാത്രമാണ്. ഈ അന്തരം ഇടപാടുകളെ സാരമായി ബാധിക്കുമെന്ന തിരിച്ചറിവിലാണ് ആർ ബി ഐയുടെ നീക്കം.

 

SBI to withdraw 2000 rupee note

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top