ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഫ്‌ളേവഴ്‌സും

ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ഫ്‌ളവേഴ്‌സ് ഒരുക്കുന്ന കലാ – വിസ്മയ-വ്യാപാര സംഗമവും ഫ്‌ളവര്‍ ഷോയും 22 മുതല്‍ 31 വരെ അങ്കമാലി സെന്‍റ് ജോസഫ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. വ്യാപാര മേളയില്‍ ഗൃഹോപകരണങ്ങളുടെയും വസ്ത്ര വൈവിധ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും അരുമ മൃഗങ്ങളുടെയും പ്രദർശനം ഉണ്ടാകും. പുഷ്പമേള, മിതമായ നിരക്കില്‍ ഫലവൃക്ഷങ്ങളും കാര്‍ഷികോല്പന്നങ്ങളും അണിനിരക്കുന്ന വിപണി, കുട്ടികള്‍ക്ക കളിക്കാന്‍ അമ്യൂസ്‌മെന്‍റ് പാര്‍ക്ക്, ഫ്‌ളവേഴ്‌സ് മാനേജിങ്
ഡയറക്ടറും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ‘ശ്രീകണ്ഠന്‍ നായര്‍ ഷോ’യുടെ തത്സമയചിത്രീകരണം, ഫ്‌ളവേഴ്‌സിലൂടെ ശ്രദ്ധേയമായ ‘ ഉപ്പുംമുളകും’ താരങ്ങളുടെയും കോമഡി ഉത്സവത്തിലെ പ്രതിഭകളുടെയും പരിപാടികൾ എന്നിവയും
ഉണ്ടാകും. ചലചിത്ര പിന്നണിഗായകരും ടെലിവിഷന്‍ മ്യൂസിക്കല്‍ റിയാലിറ്റിഷോയിലെ പാട്ടുകാരും ഫെസ്റ്റിവലിൽ പരിപാടികൾ അവതരിപ്പിക്കും.ഇന്ന് വെകിട്ട് 6 മണിക്ക്
ഉദ്ഘാടന പരിപാടികള്‍ നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here