Advertisement

ആന്‍ട്രിക്സ്-ദേവാസ് ഇടപാട്; ജി. മാധവന്‍ നായര്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം

December 23, 2017
Google News 1 minute Read
g madavan nair

ആന്‍ട്രിക്സ്-ദേവാസ് ഇടപാടില്‍ ഐഎസ്ആര്‍ഒയുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ക്ക് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം. അമ്പതിനായിരം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് സിബിഐ പ്രത്യേക കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. മുഴുവന്‍ പ്രതികള്‍ക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുന്നതിനെ സിബിഐ കോടതിയില്‍ എതിര്‍ത്തില്ല. തുടര്‍നടപടികള്‍ക്കായി കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഐ‌എസ്‌ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ വഴി സ്വകാര്യ മള്‍ട്ടിമീഡിയ കമ്പനിയായ ദേവാസിന് 578 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ഖജനാവിന് ഇത്രയും തുകയുടെ നഷ്ടം വരുത്തിയെന്നുമാണ് സിബിഐ ആരോപിക്കുന്ന കുറ്റം.

2016 ആഗസ്റ്റ് 11ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here