ആര്‍കെ നഗര്‍ ‘ഇഫക്ട്’; അണ്ണാഡിഎംകെയില്‍ പൊട്ടിത്തെറി

ആര്‍കെ നഗറിലെ കനത്ത തോല്‍വിക്ക് പിന്നാലെ അണ്ണാഡിഎംകെയില്‍ പൊട്ടിത്തെറി. ടിടിവി ദിനകരനെ പിന്തുണച്ച ആറുപേരെ പുറത്താക്കി.ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് പുറത്താക്കല്‍ തീരുമാനം. ചെന്നൈ ജില്ലാ സെക്രട്ടറി പി വെട്രിവേല്‍,തേനി ജില്ലാ സെക്രട്ടറി തങ്കത്തമിഴ് സെല്‍വന്‍, മലയാളിയായ സരസ്വതി എന്നിവര്‍ പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. മൂവരും ദിനകരന്റെ ഉറ്റ അനുയായികളാണ്.
ഇതിനിടെ, യോഗത്തില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍ വിട്ടുനിന്നത് ദിനകര പക്ഷത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ് ദിനകരന്‍ ഇന്നലെ വിജയാഹ്ലാദത്തിനിടെ പറഞ്ഞത്.
ഡിഎംകെയുമായി ചേര്‍ന്നാണ് ദിനകരന്‍ വിജയിച്ചതെന്നാണ് എടപ്പാടി-പനീര്‍ സഖ്യത്തിന്റെ വിമര്‍ശനം. തട്ടിപ്പിലൂടെ നേടിയ ജയത്തിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here