ഓഖി ദുരന്തം; കേന്ദ്രസംഘം ഇന്നും സന്ദര്‍ശനം നടത്തും

ഓഖി ദുരന്തം വിലയിരുത്താന്‍ കേരളത്തിലെത്തിയ സംഘം ഇന്ന് വിഴിഞ്ഞം, ബീമാപള്ളി, പൂവാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സന്ദര്‍ശനത്തിനു ശേഷമാകും തീരുമാനിക്കുക. കേന്ദ്ര ആഭ്യന്തര അഡീ. സെക്രട്ടറി വിപിൻ മാലിക്കിന്റെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായാണ് ഇവര്‍ സന്ദര്‍ശനം നടത്തുന്നത്. ദുരിതാശ്വാസം, പുനർനിർമാണം , പുനരധിവാസം, മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7340 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാനം കേന്ദ്രത്തോടു ആവശ്യപ്പെട്ടത്. 29 വരെ സംഘം സംസ്ഥാനത്തുണ്ടാകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here