കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരുപ്പില്‍ ‘എന്തോ’ ഉണ്ടെന്ന് പാക്കിസ്ഥാന്‍

കുല്‍ഭൂഷണ്‍ ജാദവുമായി കൂടിക്കാഴ്ചക്കെത്തിയ ഭാര്യയുടെ ഷൂ തിരിച്ചു നല്‍കാത്തതിന് വിചിത്രമായ വിശദീകരണവുമായി പാക്കിസ്ഥാന്‍ രംഗത്ത്.  ഷൂവില്‍ ‘എന്തോ ഉണ്ട്’ എന്നാണ് ഷൂ തിരിച്ചുനല്‍കാത്തതിന് പാക്കിസ്ഥാന്‍  നല്‍കിയ വിശദീകരണം.

പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.കുല്‍ഭൂഷണെ കാണുന്നതിന് മുമ്പായി  ഭാര്യയുടെ താലിമാലയടക്കമുള്ള ആഭരണങ്ങളും പൊട്ടും പാക്കിസ്ഥാന്‍ അഴിച്ച് മാറ്റിയിരുന്നു. ഇക്കൂട്ടത്തിലാണ് ചെരുപ്പും മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. അതിന് പകരമായി മറ്റൊരു ചെരുപ്പും താത്കാലികമായി നല്‍കി. എന്നാല്‍ കൂടിക്കാഴ്ച കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെരുപ്പ് തിരിച്ച് നല്‍കിയില്ല. പാക്കിസ്ഥാന്റെ ഈ പ്രവൃത്തിയെ ഇന്ത്യ അപലപിച്ചിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top