കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകുമെന്ന് പാകിസ്ഥാൻ

കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകുമെന്ന് പാകിസ്ഥാൻ. നടപടി ക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്നും , അവകാശങ്ങൾ എന്തൊക്കെയാണെന്ന് കുൽഭൂഷണെ അറിയിച്ചെന്നും പാകിസ്ഥാൻ വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുടെ തുടർച്ചയായാണ് പാക്കിസ്ഥാന്റെ നടപടി. അതേസമയം ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്റെ നടപടി മുഖം രക്ഷിയ്ക്കാനുള്ള നീക്കം മാത്രമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവോടെ കുൽഭൂഷൺ ജാദവിനെതിരെ സ്വീകരിച്ച മനുഷ്യാവകാശ ലംഘനങ്ങൾ വെളിപ്പെട്ടതിന്റെ ജാള്യതയിൽ മുഖം രക്ഷിയ്ക്കാൻ ശ്രമിയ്ക്കുകയാണ് പാക്കിസ്ഥാൻ. ചാരക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാധവിന് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൻറെ സഹായം ലഭ്യമാക്കാൻ അനുമതി നൽകുമെന്ന് പാകിസ്താൻ വ്യക്തമാക്കി. ജാധവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നും സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായക്കോടതി (ഐ.സി.ജെ.) ബുധനാഴ്ച പാകിസ്താനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. പാക് വിദേശകാര്യമന്ത്രാലയം ഇത് സമ്പന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചു. വിയന്ന കരാർ അനുസരിച്ചുള്ള നയതന്ത്ര-നിയമസഹായമാകും നൽകുക.’ എന്നാണ് പാക്ക് നിലപാട്.

മുൻപ് 16 തവണ ജാദവിന് സ്ഥാനപതി കാര്യാലയത്തിന്റെ സഹായം നൽകണം എന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വച്ചിരുന്നു. അതേസമയം മുംബൈ ഭീകരാക്രമണത്തിന്റെന മുഖ്യ സൂത്രധാരൻ ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്ത പാകിസ്താന്റെ നടപടി കേവലം നാടകം ആണെന്ന് ഇന്ത്യ പ്രതികരിച്ചു. 2001 മുതൽ എട്ട് തവണയാണ് ഇത്തരം അറസ്റ്റ് നാടകം അരങ്ങേറിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. നടപടികളിൽ ആത്മാർഥതയുണ്ടെങ്കിൽ സ്വന്തം മണ്ണിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ ഇല്ലാതാക്കുകയാണ് പാക്കിസ്ഥാൻ ചെയ്യെണ്ടതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പാക് പ്രധാനമന്ത്രി ഇംമ്രാൻ ഖാന്റെ് ആദ്യ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ഹാഫിസ് സഈദിന്റെദ അറസ്റ്റ് പാ‍ക്കിസ്ഥാൻ സ്ഥിതികരിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More