നടുവിരല്‍ ഇമോജി; വാട്സ് ആപ്പിന് നോട്ടീസ്

വാട്ട്‌സ്ആപ്പ് ഇമോജികളില്‍ നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജിയ്ക്കെതിരെ ഇന്ത്യന്‍ അഭിഭാഷകന്‍ രംഗത്ത്. അശ്ലീലവും ആഭാസവുമാണ് ഈ ഇമോജിയെന്ന് കാട്ടി അഭിഭാഷകന്‍ വാട്സ് ആപ് അധികൃതര്‍ക്ക് നോട്ടീസ് അയച്ചു.15ദിവസത്തിനകം ഈ ഇമോജി നീക്കം ചെയ്യണമെന്നാണ് നോട്ടീസില്‍ ഉള്ളത്. ഡല്‍ഹി മജിസ്‌ട്രേറ്റ് കോടതിയിലെ അഭിഭാഷകനായ ഗുര്‍മീത് സിങ്ങാണ് നോട്ടീസയച്ചത്. ഇത് കലാപത്തിന് കാരണമാകുമെന്നാണ് അഭിഭാഷകന്റെ വാദം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 354 വകുപ്പുകളും ക്രിമിനല്‍ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
emoji
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here