Advertisement

പാർവ്വതിക്കെതിരെ സൈബർ ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ

December 29, 2017
1 minute Read
parvathy interview one more arrested in connection with cyber attack against parvathy

നടി പാർവ്വതിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലം സ്വദേശി റോജനാണ് പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെ പാർവ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി റോജൻ സന്ദേശം അയച്ചിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് കൊല്ലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമം നടക്കുന്നതായും മോശമായ ഭാഷയിൽ അധിക്ഷേപിച്ചെന്നുമാണ് പാർവതിയുടെ പരാതി. മമ്മൂട്ടി സിനിമ ‘കസബ’യെക്കുറിച്ചുള്ള പരാമർശത്തിന് ശേഷമാണ് നടിക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്.

 

cyber attack against parvathy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top