സരിതയുടെ കത്തിലെ അഞ്ച് പേജുകൾ കൂട്ടിച്ചേർത്തതെന്ന് ഫെനി
സരിതയുടെ കത്തില് 21 പേജുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും സോളാര് കമ്മീഷൻ ഹാജരാക്കിയതിൽ 25 പേജുകളാണ് ഉണ്ടായിരുന്നതെന്നും ഫെനി കോടതിയിൽ മൊഴി നല്കി. കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് മൊഴി. ഗണേഷ് കുമാറിൻറെ നിർദേശ പ്രകാരമാണ് നാല് പേജുകൾ എഴുതി ചേർത്തത്. ഉമ്മൻ ചാണ്ടിയുടെ പേരടക്കം ഇങ്ങനെ എഴുതി ചേർത്തതാണ് എന്നാണ് ഫെനി മൊഴി നല്കിയത്. പത്തനംതിട്ട ജയില്‍ സൂപ്രണ്ട്, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരെ വിസ്തരിക്കുന്നതിനായി കേസ് ജനുവരി പത്തൊമ്പതിലേക്ക് മാറ്റി. രമേശ് ചെന്നിത്തലയുടെ പേരും ഇത്തരത്തിൽ എഴുതി ചേർക്കാന് ശ്രമം നടന്നെന്ന് ഫെനി മാധ്യമങ്ങളോട് വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here