Advertisement

മാര്‍ ആലഞ്ചേരിക്കെതിരെ വിശ്വാസികളുടെ കത്ത് മാര്‍പാപ്പയ്ക്ക്

December 30, 2017
Google News 1 minute Read
cardinal george alancheri

അങ്കമാലി-കൊച്ചി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച് ഒരു വിഭാഗം വിശ്വാസികള്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു. ഭൂമിയിടപാടില്‍ സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ സംഘടനയുടെ നേതൃത്വത്തിലാണ് മാര്‍പാപ്പയ്ക്ക് കത്തയച്ചിരിക്കുന്നത്. നിയമപരമല്ലാത്ത സ്ഥലമിടപാടും നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. കേസിന്റെ സുതാര്യമായ അന്വേഷണത്തിന് മാര്‍.ആലഞ്ചേരിയെ കര്‍ദ്ദിനാള്‍ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണമെന്നാണ് മാര്‍പാപ്പയ്ക്ക് അയച്ചിരിക്കുന്ന കത്തിലെ പ്രധാന വിഷയം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here