Advertisement

ഇവേ ബിൽ ഫെബ്രുവരി ഒന്നു മുതൽ

December 31, 2017
Google News 1 minute Read
e way bill from february

ചരക്ക് സേവന നികുതി പ്രകാരമുള്ള ഇ വേബിൽ സംവിധാനം ഫെബ്രുവരി ഒന്നു മുതൽ നിലവിൽ വരും. ഇതു സംബന്ധിച്ചുള്ള കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി.

ഇവേ ബിൽ വരുന്നതോടെ 10 കിലോമീറ്ററിന് പുറത്തുള്ള എല്ലാ ചരക്ക് കടത്തും ഇതിന്റെ പരിധിയിലാവും.ഇതോടെ നികുതി ചോർച്ച ഒരു പരിധിവരെ തടയാനാവുമെന്നും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നികുതി വരുമാനത്തിലുണ്ടായ കുറവുമൂലം ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാവുമെന്നുമാണ് വിലയിരുത്തൽ. ചരക്ക് സേവന നികുതി നിയമ പ്രകാരം ഇവേ ബിൽ ഇല്ലാതെ എത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയാണുണ്ടാകുക. വാഹനവും ചരക്കും പിടിച്ചെടുക്കാനും നികുതിയും അത്രതന്നെ തുക പിഴയും ഈടാക്കാനും നിയമത്തിൽ വകുപ്പുകളുണ്ട്. നികുതി വകുപ്പിന്റെ വാഹന പരിശോധനാ സംഘങ്ങളായിരിക്കും വാഹനങ്ങളിലെ ഇ വേ ബിൽ പരിശോധിക്കുക.

ചെക്‌പോസ്റ്റുകൾ ഇല്ലാതായതോടെ നിലവിൽ രാജ്യത്തിനകത്ത് ചരക്ക് നീക്കം കൃത്യമായി നിരീക്ഷിക്കാൻ സംവിധാനങ്ങളില്ല.അതുകൊണ്ടുതന്നെ ജി.എസ്.ടി അടയ്കാതെയുള്ള കടത്ത് കൂടുതലുമാണ്. ചരക്കു സേവന നികുതി പ്രകാരം ലക്ഷ്യമിട്ടിരുന്ന വരുമാനം ലഭിക്കാത്തത് ഈ നികുതി ചോർച്ച മൂലമാണെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് ഇവേ ബിൽ സംവിധാനം നേരത്തെയാക്കുന്നത്.

 

e way bill from february

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here