ഗേറ്റ് തലയിൽ വീണ് നാലുവയസ്സുകാരി മരിച്ചു

ഗേറ്റ് തലയില്‍ വീണ് നാലു വയസുകരി മരിച്ചു. പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്‍റെ ഗേറ്റാണ് ഇളകി വീണത്. ഏനാത്ത്-മണ്ണടി മുകളുവിള വീട്ടില്‍ ജാഫര്‍ ഖാന്‍-ബീമ ദമ്പതികളുടെ മകള്‍ സനാ ഫാത്തിമയാണ് മരിച്ചത്. പിതാവിന്‍റെ ജേഷ്ടന്‍റെ ഗൃഹ പ്രവേശനം നടക്കാനിരുന്ന വീടിന്റെ ഗേറ്റാണ് അപകടം ഉണ്ടാക്കിയത്. അടുത്ത ഞായറാഴ്ചയാണ് ഈ വീടിന്റെ ഗൃഹപ്രവേശം നിശ്ചയിച്ചിരുന്നത്. എനാത്ത് മൗണ്ട് കാര്‍മല്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയാണ് സന. രാവിലെ എട്ടു മണിക്കായിരുന്നു സംഭവം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here